ആഘോഷവേളകളിൽ
സ്ത്രീസൗന്ദര്യത്തിന് മാറ്റുകൂട്ടാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. അതിലൊന്നാണ്
മൈലാഞ്ചി ഇടുന്നത്. പുരാതന കാലം തൊട്ടുള്ള ഈ ശീലം "മെഹന്തി' എന്ന പേരിൽ
ഇപ്പോൾ സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. മെഹന്തി എങ്ങനെ ഇടണം
ഇട്ടുകഴിഞ്ഞാൽ എങ്ങനെ പരിചരിക്കണം എന്നതിനെക്കുറിച്ച് പത്തു കാര്യങ്ങൾ...
ആഘോഷത്തിനോ ഫംഗ്ഷനോ രണ്ടുദിവസം മുമ്പ് മെഹന്തിയിടണം.
മെഹന്തി
ഇടുന്നതിന് ഒരുദി വസം മുമ്പുതന്നെ വാക്സിംഗ് ചെയ്യാൻ
ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് ചെയ്യുക. മെഹന്തി ഇട്ടശേഷം വാക്സിംഗ് ചെയ്താൽ
മെഹന്തിയുടെ ശരിയായ ഭംഗി ലഭിക്കില്ല.
മെഹന്തി ഇട്ടശേഷം വെള്ളവുമായി ബന്ധപ്പെടുന്ന ജോലി ചെയ്യരുത്.
മെഹന്തി
ഇട്ട് അൽപ്പം ഉണങ്ങിയ ശേഷം ചെറുനാരങ്ങയിൽ പഞ്ചസാര ചേർത്ത് പഞ്ഞിയിൽ മുക്കി
ഉണങ്ങിയ സ്ഥലത്തുവച്ചാൽ മെഹന്തി നന്നായി പിടിക്കുന്നതോടൊപ്പം അതിന്റെ
നിറവും കൂടും.
കയ്യിലോ, കാലിലോ മെഹന്തിയിട്ടാൽ കുറഞ്ഞത് ആറുമണിക്കൂർ നേരം അത് അവിടെ തന്നെ ഇരിക്കണം.
മെഹന്തി ഉണങ്ങുന്നതിനു മുമ്പ് കയ്യും മണിക്കെട്ടും വളയ്ക്കകയോ അനക്കുകയോ ചെയ്യരുത്. അത് മെഹന്തിയുടെ ഭംഗി ഇല്ലാതാക്കിയേക്കും.
മെഹന്തിയിട്ട് ആറുമണിക്കറിനുശേഷം മൂർച്ചയില്ലാത്ത കത്തി കൊണ്ടോ അല്ലെങ്കിൽ അടർത്തിയോ എടുക്കുക.
കൈകളിൽ നീലഗിരിതെലം രണ്ടുതുള്ളി പുരട്ടുക. ഒരു വറചട്ടിയിൽ ഗ്രാമ്പു ഇട്ട് ചൂടാക്കി
കൈകൾക്ക് അതിന്റെ പുക കൊള്ളിക്കുക. അതുകൊണ്ട് മെഹന്തിയുടെ പൊൻനിറത്തിന് ചാരുത വർദ്ധിക്കും .
9) മെഹന്തി കൈകളിൽ നിന്നും എടുത്ത ശേഷം ഏറ്റവും കുറഞ്ഞത് പന്ത്രണ്ടുമണിക്കൂർ നേരത്തേക്ക് കൈകൾ വെള്ളത്തിൽ അധികം നനയ്ക്കാതിരിക്കുക.
10)
ചെറുനാരങ്ങാനീരിന്റേയും പഞ്ചസാരയുടേയും മിശ്രിതം അളവിനു മാത്രം
ഉപയോഗിക്കുക. അളവിലധികമായാൽ മെഹന്തി കടുംചുവപ്പായിമാറും എന്നോർക്കുക.
0 Comments