കണ്ണുകൾകൊണ്ട് കഥപറയുന്ന ദിവസം അവക്ക് പ്രത്യേക ചേല് തന്നെ വേണം. ഐഷാഡോ 'കണ്ണുകൾ ഹൈലൈറ്റ് ചെയ്യുന്നു. ഒപ്പം ഗോൾഡൻ ഷൈനിംഗ് ഷാഡോ കൂടെ ഉണ്ടെങ്കിൽ കണ്ണിന് തിളക്കവും കൂടി.
GET AN ARTISTIC TOUCH
ഒരു സെലിബ്രിറ്റിയോ ഫിലിംസ്റ്റാറിനെയോ മെയ്ക്കപ്പ് ചെയ്യുന്നതിനേക്കാൾ എനിക്കിഷ്ടം ഒരു സാധാരണ പെൺകുട്ടിയെ അവളുടെ വിവാഹ ദിവസം ഒരു സെലിബ്രിറ്റിയെപ്പോലെ ഒരുക്കുന്നതാണ്. അതും വളരെ നാച്യുറലായ ലുക്കിൽ
CONTOURING AND HIGHLIGHTING
മുഖത്തെ ഫീച്ചേഴ്സിനെ ഷാർപ്പ് ചെയ്യാനും ഹൈലേറ്റു ചെയ്യാനുമാണ് കോണ്ടറിംഗ് ഇടുന്നത്. പരന്നമൂക്കുള്ളവർക്ക് ഷാർപ്പ് മൂക്കായി തോന്നിപ്പിക്കാനും മുഖത്തെയും കവിളിലെയും അധികമുള്ള ഫാറ്റും ബോണും തിൻ ആയി തോന്നിക്കാനും കോണ്ടൂറിംഗ് ചെയ്യുന്നു. ഡബിൾ ചിൻ ഉള്ളവർക്ക് കോണ്ടൂറിംഗ് ഉപയോഗിച്ച് അവ ഹൈഡ് ചെയ്യുന്നു. കൂടാതെ ഹൈലേറ്റ് വേണ്ട മൂക്കിനു മുകളിലും നെറ്റിയിലും മറ്റും ഹൈലേറ്റിംഗും ചെയ്യുന്നു
EYELINER & EYELASHES
ഐലൈനർ കണ്ണുകൾക്ക് മിഴിവേകുന്നു. ചെറിയ കണ്ണുള്ള വർക്ക് കണ്ണിനു പുറത്ത് white contour ഇട്ട് അതിനു ഔട്ട് ലൈൻ ആയി ഐലൈനർ വരക്കുന്നു. ഇങ്ങനെ ചെയ്യുന്നത് കണ്ണിന് വലിപ്പം തോന്നിക്കുന്നു. കൺപീലി കുറവുള്ളവർ eyelashes വെക്കുന്നു. കൺപീലി ഉള്ളവരാണെങ്കിൽ eye lash curler ഉപയോഗിച്ച് കൺപീലി മുകളിലേക്ക് വളച്ച് മൂന്നു കോട്ട് മസ്താര ഇട്ട് ഭംഗിയാക്കുന്നു.
CONCEALER
ഓരോരുത്തരുടെയും സ്കിന്നിന് അനുസരിച്ച് നിറം ബാറ്റ് ചെയ്യുന്നത് 'കൺസീലർ ഉപയോഗിച്ചാണ്. സ്കിന്റെ ഷേഡിനു നെക്സ്റ്റ് ഷേഡുകൊണ്ടാണ് നിറം വരുത്തുക.
CORRECTOR
കണ്ണിനടിയിലെ ഡാർക്ക് സർക്കിൾസ്, മുഖക്കുരു, കറുത്ത പാടുകൾ, ചുണ്ടിനു ചുറ്റും താടിയിലുമുള്ള കറുപ്പ് എന്നിവ മറച്ച് സാധാരണ സ്കിൻ കളർ ആയി 'മാറ്റാനാണ് കറക്ടർ ഉപയോഗിക്കുന്നത്.
LIPSTICK AND LIPLINER '
LIPLINER ഇട്ട് ഔട്ടർ ലെയർ 'വരച്ചതിനു ശേഷം ലിപ്സ്റ്റിക് ഇടുന്നു. വലിയ ചുണ്ടുള്ളവർക്ക് ചെറിയ ചുണ്ടായി തോന്നിക്കാനും 'ചെറിയ ചുണ്ടുകളെ വലുതായി തോന്നിക്കാനും ലിപ് ലൈനർ കൊണ്ട് കഴിയുന്നു. സാരിയുടെ നിറം അനുസരിച്ച് ലിപ്സ്റ്റിക്കിന്റെ ഷേഡ് തീരുമാനിക്കാം.
MOISTURISER
മോയിസ്ചറൈസർ ഇടുന്നതാണ് അടുത്തപടി. ഓയിലി സ്കിന്നിനു ജെൽ ടൈപ്പ് മോയിസ്ചറൈസറും സ്കിന്നിനു ഓയിലി മോയിസ്ചറൈസറുമാണ് ഇടുക.
PRIMER
മേക്കപ്പ് ശരിയായി ബ്ലെൻഡ് ആകാനാണ് PRIMER . സാധാരണ മേക്കപ്പ് ഇടുമ്പോൾ പാച്ചസ് ഉണ്ടാവും. ഇങ്ങനെ മേക്കപ്പ് ഇടുന്നതാണെന്ന ഫീൽ വരാതി രിക്കാനും പാച്ചസ് ഇല്ലാതെ സ് ക്കിന്നുമായി നന്നായി ബ്ലൻഡാകാനുമാണ്
0 Comments