മഞ്ഞുകാലത്ത സൗന്ദര്യസംരക്ഷണം
മഞ്ഞുകാലം
വരണ്ട ചർമ്മമുള്ളവരുടെ പേടിസ്വപ്നമാണ്. ചർമ്മം വരളുക, മൊരിയുക, ചുണ്ടുകളും
ഉപ്പുറ്റിയും വിണ്ടുകീറുക, താരന്റെ ശല്യം കൂടുതലാവുക തുടങ്ങിയവയാണ്
മഞ്ഞുകാലമെത്തിയാൽ സ്ത്രീകൾ നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നങ്ങൾ.
വരണ്ട
ചർമ്മമുള്ളവർ മഞ്ഞുകാലമായാൽ ആഴ്ച്യിൽ രണ്ടുപ്രാവശ്യമെങ്കിലും എള്ളണ്ണ
തേച്ച് കുളിക്കണം. സോപ്പിന്റെ ഉപയോഗം കഴിവതും കുറയ്ക്കണം. സോപ്പിന് പകരം
കടലമാവ് പാലിൽ കുഴച്ച് ശരീരം മുഴുവൻ തേച്ച് പിടിപ്പിച്ച്
ചെറുചൂടുവെള്ളത്തിൽ ദേഹം കഴുകിയാൽ ചർമ്മം മൊരിയാതിരിക്കാൻ ഇത് സഹായിക്കും.
കഴിവതും തണുത്തവെള്ളം ഇക്കാലത്ത് ഒഴിവാക്കണം. തണുത്തവെള്ളം ചർമ്മത്തിന്
വീണ്ടും വരൾച്ച കൂട്ടുകയേയുള്ളൂ.
മുഖസൗന്ദര്യത്തിന്
ഭക്ഷണത്തിൽ വിറ്റാമിൻ എ അടങ്ങിയ ഇലക്കറികൾ, പപ്പായ, മാമ്പഴം തുടങ്ങിയവ ഉൾപ്പെടുത്തണം.
രാവിലെയും വൈകിട്ടും ചെറുചൂടുവെള്ളത്തിൽ മുഖം വൃത്തിയാക്കുന്നത് മുഖക്കുരു ഒരു പരിധിവരെ തടയാൻ സഹായിക്കും.
പഴുത്ത
പപ്പായയും പാലും തേനും സമം ചേർത്ത് പുരട്ടി 15 - 20 മിനിറ്റ് കഴിഞ്ഞ്
ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. പഴുത്ത നേന്ത്രപ്പഴം പാടനീക്കിയ പാലും
ചേർത്ത് അരച്ച് കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടുക. 15 - 20
മിനിറ്റിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകികളയുക.
മുഖത്തെ ചുളിവകറ്റാൻ
, തക്കാളിനീരും തേനും സമം ചേർത്ത് മസാജ് ചെയ്യുക. 10-15 മിനിറ്റിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക.
ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ച് പുളിയുള്ളതെരിൽ ചേർത്ത് കുഴച്ച് പുരട്ടുക. 10-15 മിനിറ്റിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകികളയുക.
രാവിലെ അൽപ്പം പാലോ പാൽപ്പാടയോ മുഖത്ത് തേച്ച് പിടിപ്പിച്ച് 10-15 മിനിറ്റിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക.
ഈന്തപ്പഴം കുരുകളഞ്ഞ് പാലിൽ അരച്ച് മുഖത്തു പുരട്ടി 10-15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക.
മുന്തിരി
കുരുവില്ലാതെ ഉടച്ച് മുഖത്ത് തേച്ചുപിടിപ്പിച്ച് 10-15 മിനിട്ട് കഴിഞ്ഞ്
ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. രാവിലെ കുളി കഴിഞ്ഞ് പനിനീരും ഗ്ലിസറിനും
തുല്യ അളവിൽ പുരട്ടുന്നത് ചർമ്മത്തിന്റെ നനവ് നിലനിർത്താൻ ഉപകരിക്കും.
കറ്റാർവാഴയുടെ നീരും മുട്ടയുടെ വെള്ളക്കരുവും ചേർത്ത് അടിച്ച് മുഖത്ത് പുരട്ടുന്നത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കും.
ചർമ്മസൗന്ദര്യത്തിന് .
പഴുത്ത പപ്പായയും പാലും തേനും സമം ചേർത്ത് ശരീരത്തിൽ പുരട്ടി 10-15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ള ത്തിൽ കഴുകി കളയുക.
ആ
കറ്റാർവാഴയുടെ നീരും മുട്ടയുടെ വെള്ളയും സമം ചേർത്ത് ശരീരത്തിൽ പുരട്ടി
10-15 മിനിറ്റ് കഴിഞ്ഞ് ചെറുചൂ ടുവെള്ളത്തിൽ കഴുകി കളയുക. ചർമ്മത്തിന് നല്ല
മൃദു ത്വവും തിളക്കവും ലഭിക്കും.
ചുണ്ട് വരണ്ടു കീറുന്നതിന്
ചുണ്ട്
വരണ്ട് പൊട്ടുന്നതിന് വെണ്ണ(പശുവിൻ പാലിൽനിന്നുള്ളതാണ് ഉത്തമം)
ഇടയ്ക്കിടയ്ക്ക് പുരട്ടുക. കറുത്ത മുന്തിരി കുരുകളഞ്ഞ് ചുണ്ടിൽ തേച്ച്
പിടിപ്പിക്കുക. ഇരട്ടിമധുരം നന്നായി ചതച്ച ശേഷം തേൻ ചേർത്ത് അരച്ച്
പുരട്ടുക.
കാൽ വിണ്ടുകീറുന്നതിന്
* കാൽ നന്നായി ചെറുചൂടുവെള്ളം ഉപയോഗിച്ച് ഉരച്ച് കഴുകിയ ശേഷം പശുവിൻ നെയ്യ് പുരട്ടുക.
*
ആര്യ വേപ്പിലയും പച്ചമഞ്ഞളും തുല്യഅളവിൽ എടുത്ത് തൈര് ചേർത്ത് അരച്ച്
കുഴമ്പാക്കി കാലിൽ വീണ്ടുകീറിയ ഭാഗത്ത് പുരട്ടി അരമണിക്കൂറിനുശേഷം കഴുകി
കളയുക.
കറിവേപ്പിലയും പച്ചമഞ്ഞളും തുല്യ അളവിൽ എടുത്ത് തൈര് ചേർത്ത് അരച്ച് വീണ്ടുകീറിയ ഭാഗത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക.
താരൻ അകറ്റാൻ
ചെറുനാരങ്ങ
വെള്ളം ചേർക്കാതെ പിഴിഞ്ഞ് തുല്യ അളവിൽ തേങ്ങാപ്പാലും (വെള്ളം ചേർക്കാതെ
പിഴി ഞ്ഞത്) ചേർത്ത് നന്നായി യോജിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിച്ച്
അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. ഇത് രണ്ടാഴ്ച തുടർച്ചയായി ചെയ്യുക.
മൈലാഞ്ചി
ഇല നന്നായി ഉണക്കിയെടുത്ത് കയ്യിലിട്ട് തിരുമ്മി പൊടിച്ച് മുട്ടയുടെ വെള്ള
ചേർത്ത് തലയിൽ തേച്ചുപിടിപ്പിച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യണം.
0 Comments